കോളയാട്: തൊഴിൽ നികുതി വർദ്ധനവ്, അനിയന്ത്രിത വഴിയോരക്കച്ചവടം, കാട്ടുമൃഗ ആക്രമണങ്ങൾ എന്നിവക്കെതിരെ യുണൈറ്റഡ് മർച്ചൻ്റ്സ ചേംബർ നിടുംപുറംചാൽ- നിടുംപൊയിൽ - കോളയാട് യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ കോളയാട് പഞ്ചായത്ത് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി. യുഎംസി ജില്ലാ വർക്കിങ് പ്രസിഡൻ്റ് ഷിനോജ് നരിതൂക്കിൽ ധർണ്ണ ഉദ്ഘാടനം ചെയ്തു. നിടുംപുറംചാൽ യൂണിറ്റ് പ്രസിഡൻ്റ്
വി.വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. ചാൾസ് ജോസഫ്, ആർ.ആർ.റെജി, രാജൻ കണ്ണങ്കര, ഒ.എം. ബെന്നി, പ്രിയൻ, ഹാരിസ്, വി.വി. സണ്ണി എന്നിവർ പ്രസംഗിച്ചു.
United Merchants Chamber Dharna in front of Kolayad Panchayat Office.